ജോണ്‍സണ്‍ ചെറിയാന്‍.
ക്യാംപസിലെ രാഷ്ട്രീയത്തെക്കുറിച്ചുളള ചര്‍ച്ച മുന്നോട്ട് വെക്കുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരതയെന്ന് നടന്‍ ടൊവീനോ തോമസ്. ക്യാംപസില്‍ രാഷ്ട്രീയം വേണോ എന്ന ചോദ്യം നിലനില്‍ക്കുന്ന കാലത്ത് അതിനേറെ പ്രാധാന്യമുണ്ടെന്നും ടൊവീനോ മലയാള മനോരമക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയം, പ്രണയം, സൗഹൃദം, തുടങ്ങി ക്യാംപസിലെ സര്‍വതുമുണ്ട് ഈ സിനിമയില്‍. ഒരു പാര്‍ട്ടിയെയും പൊക്കിപ്പറയാനോ താഴ്ത്തിപ്പറയാനോ ഉളളതല്ല ഈ സിനിമ. ചെഗുവേരയുടെ ജീവിതത്തിലുണ്ടായത് പോലൊരു മാറ്റം ഒരു ചെറുപ്പക്കാരനിലും സംഭവിക്കുന്നതിനെ ആലങ്കാരികമായി സൂചിപ്പിക്കുന്നതാണ് പേരിലെ മെക്സിക്കന്‍ ബന്ധമെന്നും ടൊവീനോ പറയുന്നു.
ട്രോളുകള്‍ ഒരിക്കല്‍പ്പോലും സങ്കടപ്പെടുത്തിയിട്ടില്ല. ഏറെ ആസ്വദിക്കുന്നുണ്ട്. ചെറുപ്പത്തിലും മറ്റും ഏറെ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഒരു കളിയായി എടുത്താല്‍പ്പോരെ എന്നതായിരുന്നു നിലപാട്. ട്രോളുകള്‍ വരുമ്പോള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തന്റെ സുഹൃത്തുക്കളോടാണെന്നും ടൊവീനോ വ്യക്തമാക്കുന്നു.അവര്‍ തന്നെ കളിയാക്കുന്നതിനെ നേരിട്ടാണ് ഇത്തരം ട്രോളുകള്‍ ആസ്വദിക്കാന്‍ പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയവും കാമ്ബസ് പ്രണയവും പശ്ചാത്തലമായ ഒരു മെക്സിക്കന്‍ അപാരത ഇന്നു തിയറ്ററുകളിലെത്തുകയാണ്. വന്‍ ഹൈപ്പ് സൃഷ്ടിച്ച സിനിമയില്‍ ടോവിനോ തോമസ് ആണ് നായകന്‍. സിനിമയില്‍ കെഎസ്യുവിനെ പരിഹസിച്ചെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ തനി പൈങ്കിളിയായിട്ടാണ് ആദ്യ കാഴ്ചയില്‍ തോന്നിയതെന്ന് കോണ്‍ഗ്രസ് നേതാവും കെ എസ് യു മുന്‍ പ്രസിഡന്റുമായ പി സി വിഷ്ണുനാഥും വ്യക്തമാക്കിയിരുന്നു. സിനിമ പുറത്തിറങ്ങുംമുമ്ബേ ഇത്തരമൊരു വിമര്‍ശനമുയര്‍ത്തിയ വിഷ്ണുനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെയാണ് ടൊവീനോയുടെ പ്രതികരണവും.