പി.പി. ചെറിയാന്‍.
ഡാലസ് : ഡാലസ് സിറ്റിയിലെ പാര്‍ക്കുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുകവലി നിരോധനം നിലവില്‍ വന്നു. 2016 നവംബര്‍ 9 മുതല്‍ ഭാഗീകമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സിറ്റി കൗണ്‍സില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കുന്ന നിയമം പാസ്സാക്കി.
സിറ്റി ഗോള്‍ഫ് കോഴ്‌സുകളിലും ഷൂട്ടിങ്ങ് റെയ്ഞ്ചുകളിലും പുകവലിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സസില്‍ നിലവിലിരിക്കുന്ന പുകവലി നിയമങ്ങള്‍ തുടരുന്നതിന് ഈ നിയമം തടസ്സമല്ല. പാര്‍ക്കുകളില്‍ പുകവലിക്കുന്നതു പിടിക്കപ്പെട്ടാല്‍ ഫൈന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ മറ്റുള്ളവര്‍ക്കുകൂടെ ആരോഗ്യ ഭീഷിണി ഉയര്‍ത്തുന്നു. അമേരിക്കയില്‍ കണ്ടു വരുന്ന ശ്വാസകോശാര്‍ബുര്‍ദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.