ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ :ശശികലയ്ക്ക് വേണ്ടി പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും. തമിഴ്‌നാട് റവന്യൂ വകുപ്പ് മന്ത്രി ആര്‍ബി ഉദയകുമാറാണ് ശശികലയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. പാര്‍ട്ടിയിലും അധികാരത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണെന്നും അതിനു വേണ്ടി സ്ഥാനമൊഴിയാന്‍ പനീര്‍സെല്‍വം തയ്യാറാകുമെന്നും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദയ്കുമാര്‍ പറഞ്ഞു.