ജോണ്‍സണ്‍ ചെറിയാന്‍
പ്രായമായവരില്‍ സാധാരണയായി കണ്ടിരുന്ന നര ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. നരച്ച മുടിയ്ക്കും വീണ്ടും കറുപ്പുനിറം ലഭിയ്ക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍…
നെല്ലിക്ക നല്ലപോലെ വേവിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തുടച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക.
ഉരുളക്കിഴങ്ങിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണയില്‍ പാവയ്ക്കയിട്ടു തിളപ്പിയ്ക്കുക. ഇതില്‍ പാവയ്ക്ക നല്ലപോലെ ഉടച്ചു കലര്‍ത്തി മുടിയില്‍ തേയ്ക്കാം.
കട്ടന്‍ കാപ്പി മുടിയുടെ കട മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ സഹായിക്കും.
ചായ തിളപ്പിച്ചു കഴിഞ്ഞ തേയിലക്കൊറ്റനില്‍ വെള്ളമൊഴിച്ച് ഇതുകൊണ്ടു മുടി കഴുകുക. നരച്ച മുടി വീണ്ടും കറുപ്പാകും.
ഓട്‌സ് ഹെയര്‍പായ്ക്കുകള്‍ നല്ലതാണ്. ഓട്‌സിലെ ബയോട്ടിന്‍ മുടിയ്ക്കു കറുപ്പു നിറം നല്‍കാന്‍ ഏറെ ഗുണകരമാണ്.
ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.
ഇളം ചൂടുള്ള ആല്‍മണ്ട് ഓയില്‍ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിനര ഒഴിവാക്കാന്‍ സാധിക്കും.