പി പി ചെറിയാൻ.
ഗാർലൻഡ് (ടെക്സാസ്): വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ‘സ്പ്രിംഗ് എക്സ്പോ 2026’ സംഘടിപ്പിക്കുന്നു. പുതിയ പള്ളി മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ഈ മേള മെയ് 2-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ (MGM Auditorium, 5210 Locust Grove Rd, Garland, TX 75043) വെച്ച് നടക്കും.
സാംസ്കാരിക പൈതൃകവും കമ്മ്യൂണിറ്റിയുടെ ഐക്യവും വിളിച്ചോതുന്ന എക്സ്പോയിൽ കുടുംബങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അത്യാധു
ലൈവ് ബിബിക്യു , വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ എന്നിവ ഫുഡ് കോർട്ടിൽ ലഭ്യമായിരിക്കും.
ആയുർവേദ മസാജ്, തെറാപ്പി, ഹെൽത്ത് കൺസൾട്ടേഷനുകൾ തുടങ്ങിയ വെൽനസ് സേവനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
കിഡ്‌സ് റൈഡുകൾ, ഗെയിമുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
മെഹന്ദി/ഹെന്ന ആർട്ട്, ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്ന റാഫിൾ നറുക്കെടുപ്പ് എന്നിവയും എക്സ്പോയുടെ മാറ്റുകൂട്ടും.
പുതിയ പള്ളി മന്ദിരത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സ്പോ സംഘടിപ്പിക്കുന്നത്. മുഴുവൻ കുടുംബാംഗങ്ങളുമായി ഈ ആഘോഷത്തിൽ പങ്കുചേരാൻ സംഘാടകർ ഏവരെയും ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ടെസി: 469-222-1602
എസ്തർ: 469-556-0829
