റബീ ഹുസൈൻ തങ്ങൾ.
ഇന്ത്യക്കാരായ പ്രവാസികളിൽ അധികപേരും അധിവസിക്കുന്ന ഗൾഫ് നാടുകളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും വിദ്യാർത്ഥികളും സംഘർഷം മൂലം വലിയ ആശങ്കയിലും അനിശ്ചിതത്തിലുമാണ്. സ്കൂളുകൾക്ക് അവധിയടുത്തതിനാൽ പ്രവാസികൾക്ക് നാട്ടിലേക്ക് ലീവിൽ വരുവാനും തിരിച്ചുപോകുവാനും സുരക്ഷിതമായ യാത്രാ സംവിധാനങ്ങൾ ഒരുക്കണമെന്നും ഫോറം അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എം കെ ഷാജഹാൻ, സലാഹുദ്ദീൻ കെ, മുഹമ്മദ് പൊന്നാനി, ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ കുഞ്ഞിപ്പാ തൃശൂർ നന്ദിയും പറഞ്ഞു.
—
