Thursday, March 19, 2026
HomeAmericaയുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്: നിയന്ത്രണം കൂടുതൽ രാജ്യങ്ങളിലേക്ക് പുതിയ നിയമം ഏപ്രിൽ 2...

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്: നിയന്ത്രണം കൂടുതൽ രാജ്യങ്ങളിലേക്ക് പുതിയ നിയമം ഏപ്രിൽ 2 മുതൽ .

പി പി ചെറിയാൻ.

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ വിസ ലഭിക്കുന്നതിന് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന നിബന്ധന 12 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതോടെ ആകെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ നിയന്ത്രണം ബാധകമാകും.

ഏപ്രിൽ 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയിൽ തങ്ങുന്നത്  തടയുക.
ബിസിനസ് , ടൂറിസ്റ്റ് (B2) വിസകൾക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ തുക ബാധകം.

പുതിയ രാജ്യങ്ങൾ: കംബോഡിയ, എത്യോപ്യ, ജോർജിയ, ഗ്രനേഡ, ലെസോത്തോ, മൗറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കരാഗ്വ, പാപ്പുവ ന്യൂ ഗിനിയ, സീഷെൽസ്, ടുണീഷ്യ.

വിസ കാലാവധിക്ക് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർക്കും വിസ ലഭിച്ചിട്ടും യാത്ര ചെയ്യാത്തവർക്കും ഈ ബോണ്ട് തുക തിരികെ നൽകും.

നേരത്തെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ ഉൾപ്പെടെയുള്ള 38 രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കടുത്ത കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments