Friday, March 13, 2026
HomeAmericaഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ .

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ .

ബിബി തെക്കനാട്ട്.

ഹ്യൂസ്റ്റൺ: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ 22 ഞായറാഴ്ച വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയുടെ നേതൃത്വത്തിലുള്ള ‘ടീം ഷെക്കെയ്‌ന’യാണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ആത്മീയ നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഈ വർഷത്തെ ധ്യാനം വിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ധ്യാനദിവസങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

ധ്യാന സമയം:

  • മാർച്ച് 19 വ്യാഴം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ.
  • മാർച്ച് 20 വെള്ളി: ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 9:00 വരെ.
  • മാർച്ച് 21 ശനി: രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ.
  • മാർച്ച് 22 ഞായർ: രാവിലെ 10:30 മുതൽ വൈകുന്നേരം 6:00 വരെ.

യുവജനങ്ങൾക്കായി ഇംഗ്ലീഷ് ധ്യാനം മുതിർന്നവർക്കൊപ്പം തന്നെ കുട്ടികൾക്കും യുവജനങ്ങൾക്കും ആത്മീയ വളർച്ച ലക്ഷ്യമിട്ട് മാർച്ച് 21, 22 (ശനി, ഞായർ) ദിവസങ്ങളിൽ പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കും യുവാക്കൾക്കുമായി ഇംഗ്ലീഷിലാണ് ഈ സെഷനുകൾ നടക്കുക.

പരിപാവനമായ നോമ്പുകാലത്ത് വചനപ്രഘോഷണം, സ്തുതി ആരാധന, വിശുദ്ധ കുർബാന എന്നിവയിലൂടെ ദാമ്പത്യ ദൃഢതയ്ക്കും കുടുംബ സമാധാനത്തിനും ഊന്നൽ നൽകുന്ന ക്ലാസ്സുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments