പി പി ചെറിയാൻ.
ഹണ്ട്‌സ്‌വിൽ :ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.ഹണ്ട്‌സ്‌വിൽ യൂണിറ്റിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.
ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്
2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്‌മെന്റിൽ വെച്ച് നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെടുത്തിയത്. മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും മരിച്ചതുപോലെ അഭിനയിച്ചതിനാൽ കുട്ടി രക്ഷപ്പെട്ടു.
മരിക്കുന്നതിന് മുൻപ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബുധനാഴ്ച കോടതി അത് തള്ളി.
ടെക്സസ്സിൽ അടുത്തതായി ഏപ്രിൽ 30-ന് ജെയിംസ് ബ്രോഡ്‌നാക്സിന്റെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
