Monday, March 2, 2026
HomeKeralaഖുർആൻ വിശ്വ മാനവികതയുടെ വഴികാട്ടി .

ഖുർആൻ വിശ്വ മാനവികതയുടെ വഴികാട്ടി .

പി മുജീബ് റഹ്മാൻ.

കൂട്ടിലങ്ങാടി: വംശ, വർണ്ണ, ദേശ, ഭാഷാ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന ദിവ്യഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്നും, മാനവിക സമൂഹത്തിന്റെ സമഗ്ര മേഖലകളിലേക്കും വെളിച്ചം പകരുന്ന ഖുർആനിലൂടെ മാത്രമേ അന്ധകാരനിബിഢമായ വർത്തമാന ലോകക്രമത്തെ മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ പറഞ്ഞു. വംശീയ വിഭജന കാഴ്ച്ചപ്പാടാണ് ഇസ്രായേലിനെയും അമേരിക്കയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു.
അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം ഗസ്റ്റ് ലക്ചറർ ഡോ. അബ്ദുൽ നസീർ മലൈബാരി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അന്നജ്മി, കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ സമാപന ഭാഷണം നടത്തി.
 വിവിധ തലങ്ങളിൽ നടത്തിയ ഖുർആൻ പരീക്ഷകളിലെ വിജയികൾക്ക് അവാർഡുകൾ നൽകി. അദീബുൽ ഇസ്ലാം ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ സി.പി കുഞ്ഞാലൻകുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷൻ : ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments