റബീ ഹുസൈൻ തങ്ങൾ.
കൂട്ടിലങ്ങാടി : സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് ‘റമദാൻ ഹദിയ’ കൈമാറി. മക്കരപ്പറമ്പ് ഏരിയതല ഉദ്ഘാടനം പടിഞ്ഞാറ്റുമുറി മസ്ജിദുന്നൂർ മഹല്ല് സെക്രട്ടറി ഡോ മുബാറകിന് നൽകി ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് നിർവഹിച്ചു.
സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ സെക്രട്ടറി അഷ്റഫ് സി.എച്ച്, ജോ. സെക്രട്ടറി ജാബിർ പടിഞ്ഞാറ്റുമുറി, പി അജ്മൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ : ‘റമദാൻ ഹദിയ’ മക്കരപ്പറമ്പ് ഏരിയതല ഉദ്ഘാടനം പടിഞ്ഞാറ്റുമുറി മസ്ജിദുന്നൂർ മഹല്ല് സെക്രട്ടറി ഡോ മുബാറകിന്
നൽകി സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ലബീബ് നിർവഹിക്കുന്നു.
