Monday, February 16, 2026
HomeAmericaഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ .

ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ .

പി പി ചെറിയാൻ.

ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ ‘ഡേസ് എലവേറ്റഡ്’  എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടയുടെ പിന്നിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് കരുതപ്പെടുന്നു.

ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്.
ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്.

മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹൂസ്റ്റൺ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments