Tuesday, February 10, 2026
HomeNew Yorkന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു: മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം .

ന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു: മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം .

പി പി ചെറിയാൻ.

ന്യൂയോർക്ക്: നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ  വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ  ജൂത സമൂഹം രംഗത്ത്. ഈ ജനുവരിയിൽ മാത്രം ജൂതവിരുദ്ധ അക്രമങ്ങളിൽ 182 ശതമാനം വർദ്ധനവുണ്ടായതായി എൻവൈപിഡി  പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2026 ജനുവരിയിൽ അധികാരമേറ്റ ശേഷം മാംദാനി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ജൂതവിരുദ്ധതയുടെ നിർവ്വചനം  റദ്ദാക്കുക എന്നതായിരുന്നു. ഇത് അക്രമികൾക്ക് ധൈര്യം നൽകുന്ന നടപടിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള ബിഡിഎസ് പ്രസ്ഥാനത്തിൽ സിറ്റി ജീവനക്കാർക്ക് പങ്കെടുക്കാൻ അദ്ദേഹം അനുമതി നൽകി.
പള്ളികൾക്കും (Synagogues) സ്കൂളുകൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചിട്ടും മേയറുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളില്ലെന്ന് ജൂത നേതാക്കൾ ആരോപിക്കുന്നു.

ക്രൗൺ ഹൈറ്റ്സിലെ ചബാദ് ആസ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റിയതും, പാർക്കുകളിൽ സ്വസ്തിക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടതും, പള്ളികൾക്ക് മുന്നിൽ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ തടിച്ചുകൂടിയതും ജൂത സമൂഹത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മേയറുടെ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജൂത വംശജർ ആരോപിക്കുന്നു.

താൻ എല്ലാ ന്യൂയോർക്കുകാർക്കും വേണ്ടിയുള്ള മേയറാണെന്നും ജൂതന്മാരുടെ സുരക്ഷ തന്റെ മുൻഗണനയാണെന്നും മാംദാനി അവകാശപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പൊതുവായ വിമർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments