ജോൺസൺ ചെറിയാൻ .
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നു. കേസില്‍ നേരില്‍ പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികളേയും 20 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചിരിക്കുന്നു. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിവയാണ് ശിക്ഷ. നടിയെ പീഡിപ്പിച്ചത് ഒന്നാം പ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിമാത്രമാണെന്നാണ് കോടതി കണ്ടെത്തിയിരുന്നവെങ്കിലും എല്ലാ പ്രതികള്‍ക്കും ഒരേശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ തുല്യപങ്കാളിത്തമാണെന്നാണ് കോടിതി വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയാണ് കൃത്യത്തിന് പിന്നിലെന്നും ആരോപണ വിധേയനായ നടന് ഈ സംഭവത്തില്‍ പങ്കില്ലെന്നും കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ കോടതി കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു.
