Saturday, December 13, 2025
HomeAmericaചിക്കാഗോ പോലീസുകാരിയുടെ മരണം: ഡിപ്പാർട്ട്‌മെന്റിനും പങ്കാളിക്കുമെതിരെ കുടുംബം കേസ് നൽകി

ചിക്കാഗോ പോലീസുകാരിയുടെ മരണം: ഡിപ്പാർട്ട്‌മെന്റിനും പങ്കാളിക്കുമെതിരെ കുടുംബം കേസ് നൽകി

പി പി ചെറിയാൻ.

ചിക്കാഗോ: കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ സ്വന്തം പങ്കാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചിക്കാഗോ പോലീസ് ഓഫീസർ ക്രിസ്റ്റൽ റിവേരയുടെ  കുടുംബം, ഡിപ്പാർട്ട്‌മെന്റിനും വെടിവെച്ച ഓഫീസർക്കുമെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.
റിവേരയുടെ പങ്കാളിയായ ഓഫീസർ കാർലോസ് ബേക്കർ ഓഫീസറായി സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ്  കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ  ചെയ്തത്

ജൂൺ 5-ന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. റിവേരയുടെ പങ്കാളി വെടിവെച്ചപ്പോൾ അത് റിവേരയുടെ പുറത്ത് കൊള്ളുകയായിരുന്നു. അധികൃതർ ഇത് ‘അപകടം’ എന്നാണ് വിശേഷിപ്പിച്ചത്.

കുക്ക് കൗണ്ടിയിൽ ഫയൽ ചെയ്ത കേസിൽ, റിവേരയെ വെടിവെച്ച പങ്കാളി ഓഫീസർ കാർലോസ് ബേക്കർ പോലീസ് ഉദ്യോഗസ്ഥനായി തുടരാൻ യോഗ്യനല്ലെന്ന് കുടുംബം ആരോപിക്കുന്നു.

ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു.ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളും വെടിവെപ്പിന് കാരണമായെന്ന് കേസിൽ പറയുന്നു.

ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചതും, ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയതും ഒരു പ്രശ്നമായി നിലനിന്നിരുന്നു.

റിവേരയുടെ മുന്നറിയിപ്പുകൾ അവഗണിച്ചതിന് ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റിനും കേസിൽ പങ്കുണ്ട്. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments