Wednesday, February 4, 2026
HomeAmericaചടുല നൃത്ത ചുവടുകളും ,ചിരികളുടെ അലയൊലികളുമായി “എല്ലാവർക്കും കാഴ്ച”!! എന്ന ലക്ഷ്യവുമായി ഒരു മനോഹര നിശ...

ചടുല നൃത്ത ചുവടുകളും ,ചിരികളുടെ അലയൊലികളുമായി “എല്ലാവർക്കും കാഴ്ച”!! എന്ന ലക്ഷ്യവുമായി ഒരു മനോഹര നിശ ഒരുക്കി ഫീനിക്സ് യൂത്ത് ടീം: ശങ്കര നേത്രാലയക്കു വേണ്ടി ടീം 1,45000 അമേരിക്കൻ ഡോളർ സമാഹരിച്ചു.

ശ്രീജിത്ത് ശ്രീനിവാസൻ.

മേസ, അരിസോണ:നവംബർ 2 ,2025

ശങ്കര നേത്രാലയ, USA ,M E S U ഒരു ഗ്രാമ ദത്തെടുക്കൽ എന്ന പരിപാടിയുടെ വിജയത്തിനായുള്ള ധനസമാഹരണം എന്ന ലക്ഷ്യവുമായി യുവാക്കളുടെ നേതൃത്വത്തിൽ നവംബർ 2 ഞായറാഴ്ച, മേസ ആർട്ട് സെൻറർ  വിർജീനിയ ജി പൈപ്പർ റിപെട്ടോറി തിയറ്ററിൽ നടത്തിയ സാംസ്കാരിക പരിപാടികൾ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തത്താൽ നിറഞ്ഞ സദസ്സു കൊണ്ടും ശ്രദ്ധേയമായി.പരിപാടിയിലൂടെ1,45000 അമേരിക്കൻ ഡോളർ സമാഹരിച്ചു നൽകാൻ സാധിച്ചതായി  സംഘാടകർ അറിയിച്ചു.

“കാഴ്ചയ്ക്കായി നടനം “ എന്ന പരിപാടിക്കായി തെലുഗു, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലെ ഏകദേശം 160 കലാകാരന്മാർ ഒരുമിച്ചു.യോഗൻഷ്, വൈശാൽ,ജോഷിത, ആദിത്യ,വിരാജ് സിങ്, സന്ദീപ്, ആരൂഷ്, സാമിക്ക്, വൻഷിക, അദിതി, അനീഷ് എന്നിവരാണ് പരിപാടികൾ മാനേജ് ചെയ്തത്. ഇവരോടൊപ്പം അരിസോണ വനിതാ കമ്മിറ്റി അംഗങ്ങൾ ആയ സുധ ബാലാജി, കർപ്പഗം ഗുണ ശേഖരൻ,ശില്പ ധൂളിപള്ള , ഗൗരി സാരംഗൻ, സെൽവ ഗണപതി എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി നേതൃത്വം നൽകി.കലാകാരന്മാർക്കും അവരുടെ അധ്യാപകർക്കും സർട്ടിഫിക്കറ്റുകൾ, മൊമെൻ്റോകൾ എന്നിവ നൽകി ആദരിച്ചു. “കാഴ്ചയ്ക്കായി കോമഡി “ എന്ന പേരിൽ പ്രശസ്ത കൊമേഡിയൻ ശ്രീ രാംകുമാർ  അവതരിപ്പിച്ച കോമഡി മുഴുവൻ കാണികളേയും കൈയിലെടുത്തു. അദ്ദേഹത്തിൻ്റെ 25ആമത് പരിപാടി ആയിരുന്നു ഞായറാഴ്ച നടന്നത്.അദ്ദേഹത്തെയും സംഘാടകർ പൊന്നാട അണിയിച്ചു ആദരിച്ചു.

MESU “ ഗ്രാമം ദത്തെടുക്കൽ” എന്ന പദ്ധതി സ്പോൺസർ ചെയ്തിട്ടുള്ള ശ്രീമതി സുജാത ഗുണ്ണാല & ശ്രീ സൂരി ഗുണ്ണാല, ശ്രീമതി മാധവി റെഡ്ഡി & ശ്രീ രൂപേഷ് കണ്ടല, ശ്രീമതി രേഖ റെഡ്ഡി & ശ്രീ ആദി മോറിഡി; ഷൈനിങ്ങ് സ്പ്രോട്ട് ഫൗണ്ടേഷൻ മെമ്പർമാരായ ശ്രീ വിജയ രാജ്, ശ്രീ തിരു തങ്കരത്തിനം & ശ്രീമതി തമിയാദേവീ; ശ്രീമതി രേവതി & ശ്രീ ജഗദീഷ് ബാബു ജോന്നാഡ; ശ്രീമതി Sirisha &ഡോ അരുൺ കൊല്ലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.ശങ്കര നേത്രാലയ നടത്തുന്ന ഈ സംരംഭത്തിൽ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നും ഇങ്ങനെ ഒരു ചടങ്ങ് നടത്തിയതിൽ അരിസോണ ടീമിൻ്റെ സംഘാടന മികവിനെ ഇവർ പ്രശംസിക്കുകയും ചെയ്തു.

ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റെക്കോഡ് ചെയ്ത് അയച്ച മെസേജ് സംപ്രേക്ഷണം ചെയ്തു. എല്ലാവരിലേക്കും നേത്രസംരക്ഷണം എത്തിക്കുന്നതിൽ ശങ്കര നേത്രാലയ അരിസോണ ടീം MESU സ്പോൺസർമ്മാർ എന്നിവർ നടത്തുന്ന പരിശ്രമത്തിനെ പ്രത്യേക അഭിനന്ദനം അദ്ദേഹം അറിയിച്ചു .

അരിസോണ ശങ്കര നേത്രാലയ സെക്രട്ടറി ശ്രീ Vamsi കൃഷ്ണ ഇരുവരം MESU നടത്തിയ പദ്ധതിയുടെ വ്യാപ്തിയും സ്വാധീനവും എന്നതിനെക്കുറിച്ച് വിശദീകരിച്ചു. ആദി മോറെഡ്ഡി ( ട്രസ്റ്റീ ബോർഡ്) ശ്രീനി ഗുപ്ത ( അരിസോണ CVP) ,ഡോ. രൂപേഷ് റെഡ്ഢി ( MESU CapEx കമ്മിറ്റി), ശ്രീജിത് ശ്രീനിവാസൻ ( പബ്ലിസിറ്റി) അനിൽ ഭരദ്വാജ് മീഡിയ എന്നിവർ പങ്കെടുത്തു.
അരിസോണ ചാപ്റ്റർ നേതൃത്വം നൽകിയ നടരാജൻ ദൈവസിഗമാനി, ചെന്ന്യ്യ മദ്ദൂരി,സതീഷ് പഞ്ചാക്ഷരം, അഞ്ചി റെഡ്ഡി ശീലം, വിജയ് രാജ്, ദാമോദരൻ രാമലിംഗം , ശ്രീധർ ചെമിഥി,ബാലാജി വല്ലബ പ്രഭു എന്നിവരാണ് സ്പോൺസർമാരിലേക്ക് എത്തുന്നതിനും മറ്റും സഹായം നൽകിയത്.
വോളണ്ടിയർമാരായ രാജേഷ് ദൂലിപല, പ്രണീത് പ്രസാദ് ,അരുൺകുമാർ സെൽവരാജ്, ഭാസ്കരൻ മന്നുസാമി,booma കൃഷ്ണസ്വാമി,ചിത്ര പ്രിയ, മാഹിത്,ശ്രീനിവാസ് j, ഗോകുൽ, ധീരജ് പോല,സുദർശൻ റെഡ്ഡി മച്ചുപള്ളി,സുഭാഷ്,ജയപ്രകാശ് രതിനവേലു എന്നിവർ സാധനങ്ങൾ, സേവനങ്ങൾ എന്നിവ ലഭിക്കുന്നതിൽ സഹായം നൽകി

ശങ്കര നേത്രാലയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകിയ കലാക്ഷേത്ര USA ykku vendi ശ്രീ മനു നായർ, നൃത്ത പരിപാടിയിൽ പങ്കെടുത്ത അരിസോണയിലെ വിവിധ ഡാൻസ് അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികൾ,അധ്യാപകർ, അരിസോണയിലെ ഗായകർ എന്നിവർക്ക് സംഘടകർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്തവർക്കു ലഘു ഭക്ഷണം നൽകിയാണ് ചടങ്ങ് അവസാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments