Monday, December 8, 2025
HomeKeralaപ്രസിദ്ധീകരണത്തിന് (27-08-2025) - മത്സര പരീക്ഷ പരിശീലനത്തിന് ഫെല്ലോഷിപ്പ്, സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.

പ്രസിദ്ധീകരണത്തിന് (27-08-2025) – മത്സര പരീക്ഷ പരിശീലനത്തിന് ഫെല്ലോഷിപ്പ്, സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.

അഡ്മിനിസ്ട്രേറ്റർ, സിജി.

കോഴിക്കോട്: 2026 ൽ നടക്കുന്ന എസ്.എസ്.സി യുടെ സി.ജി.എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ നാലാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് 72000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14. SC, ST, OBC വിഭാഗങ്ങളിൽ പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി events.cigi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8086663004, 8086663005.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments