Wednesday, December 10, 2025
HomeKeralaമിനി ഊട്ടിയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുക.

മിനി ഊട്ടിയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുക.

വെൽഫെയർ പാർട്ടി.

മൊറയൂർ: ജില്ലക്ക് പുറത്ത് നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യവും മറ്റ് അജൈവ മാലിന്യങ്ങളും പ്രകൃതിരമണീയമായ മിനിഊട്ടിയിൽ തള്ളിയ നടപടിയിൽ ഉടനടി പരിഹാരം വേണമെന്ന് വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം ആവശ്യപ്പെട്ടു. മിനി ഊട്ടിയുടെ വിവിധ ഭാഗങ്ങളിൽ ധാരാളം മാലിന്യങ്ങളാണ് തളളിയിരിക്കുന്നത്. മഴ പെയ്താൽ ഇവ കൃഷിയിടങ്ങളിലും  ജനവാസ കേന്ദ്രങ്ങളും എത്തിച്ചേർന്ന് വലിയ പാരിസ്ഥിതിക പ്രയാസങ്ങൾ ഉണ്ടാക്കും. ഇവ ശാസ്ത്രീയമായി നീക്കം ചെയ്യാൻ സർക്കാർ, പഞ്ചായത്ത്  അധികൃതർ സത്വര നടപടികൾ സ്വീകരിക്കുകയും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ സമൂഹ്യദ്രോഹികളെ  നിയമത്തിന് മുന്നിൽ  കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലങ്ങൾ വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷെരീഫ് മൊറയൂർ, നേതാക്കളായ എംസി കുഞ്ഞു, അലവിക്കുട്ടി കാരാട്ടിൽ, മുഹമ്മദ് മീറാൻ അരിമ്പ്ര, ഇൻശാദ് മാരാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments