Wednesday, December 10, 2025
HomeAmericaകെഎല്‍എസ്സ് അക്ഷരശ്ലോക സദസ്സ്‌ ‌സൂമിൽ ജൂലായ് 9 ശനിയാഴ്ച .

കെഎല്‍എസ്സ് അക്ഷരശ്ലോക സദസ്സ്‌ ‌സൂമിൽ ജൂലായ് 9 ശനിയാഴ്ച .

മാർട്ടിൻ വിലങ്ങോലിൽ.

ഡാളസ്: ജൂലായ് 9 ശനിയാഴ്ച (രാവിലെ 9.30 സെന്റ്രൽ ടൈം) കേരളാ ലിറ്റററി സൊസൈറ്റി(കെഎല്‍എസ്സ്) അക്ഷരശ്ലോക സദസ്സ്‌ സംഘടിപ്പിക്കുന്നു. അമേരിക്കയിലും, ഗൾഫിലും, കേരളത്തിൽ നിന്നുമുള്ള  അക്ഷരശ്ലോക പ്രവീണർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന ഹൈബ്രിഡ് രീതിയിലാണു ഈ അക്ഷരശ്ലോകസദസ്സ്‌  ക്രമീകരിച്ചിരിക്കുന്നത്‌.
ഡോ. ജോയ് വാഴയിൽ( മു൯ ചീഫ് സെക്രട്ടറി ) മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രശസ്ത അക്ഷരശ്ലോക വിദഗ്ധനായ ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌) പ്രധാന അവതാരകനാവും. കൂടാതെ അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന അമേരിക്കയിൽ നിന്നുള്ള  അക്ഷരശ്ലോക വിദഗ്ദരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും സൂമിൽ പങ്കെടുക്കും.

കേരളത്തിലെ അക്ഷരശ്ലോക വിദഗ്ദരായ  ശ്രീകെ ശങ്കരനാരായണൻ നമ്പൂതിരി, ശ്രീ കെ.വേലപ്പന്‍പിള്ള(വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) വിദ്യ സനൽ, അനിയ൯ മങ്ങാട്ട് , അക്ഷരശ്ലോക കലാപരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാ൪(എറണാകുളം), അദ്ദേഹത്തിന്റെ ശിഷ്യകളായ സാരംഗി എസ്, ശ്രീല എസ് , ശ്രീലക്ഷ്മി പി തുടങ്ങിയവരും  പരിപാടിയിൽ പങ്കെടുക്കും.

അമേരിക്കയിലേയും   നാട്ടിൽ നിന്നമുള്ള  അക്ഷരശ്ലോക പ്രവീണർക്കൊപ്പം ഉമേഷ്‌ നരേന്ദ്രന്റെ‌ സരളമായ അവതരണം പരിപാടി  ആസ്വാദ്യകരമാക്കും.  ശ്രോതാക്കൾക്കും ശ്ലോകങ്ങൾ ചൊല്ലുവാനുള്ള   അവസരമുണ്ടായിരിക്കും. ഇന്ത്യയിൽ നിന്നും  ഗൾഫ് നാടുകളിൽ നിന്നുമുള്ള ആസ്വാദകർ പങ്കുചേരുന്ന ഈ പരിപാടിയിലേക്കു് എല്ലാ  ഭാഷാസ്നേഹികളേയും ഫാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സൂം ഐ ഡി: 822 1701 9324
പാസ്കോഡ്‌ ആവശ്യമില്ല.

തിയതി: ജൂലൈ 9 ശനിയാഴ്ച
സമയം: രാവിലെ 9.30 am CST (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട്‌ 8 pm ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments