Thursday, December 11, 2025
HomeAmericaലൂയിസ്‌വില്ലിൽ വൻ മയക്കുമരുന്ന് വേട്ട; 285 പൗണ്ട് കഞ്ചാവ് പിടിച്ചെടുത്തു .

ലൂയിസ്‌വില്ലിൽ വൻ മയക്കുമരുന്ന് വേട്ട; 285 പൗണ്ട് കഞ്ചാവ് പിടിച്ചെടുത്തു .

പി പി ചെറിയാൻ.

ലൂയിസ്‌വിൽ(ടെക്സാസ്): സാധാരണ ട്രാഫിക് പരിശോധനക്കിടെ ലൂയിസ്‌വിൽ പോലീസ് 285 പൗണ്ട് (ഏകദേശം 129 കിലോഗ്രാം) കഞ്ചാവ് പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനും ഇൻഷുറൻസ് ഇല്ലാത്തതുമായ ഒരു വാഹനത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

വാഹനം ഓടിച്ചിരുന്ന 31-കാരനായ ഡെയു ഹുവാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. 50 മുതൽ 2000 പൗണ്ട് വരെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ടാം-ഡിഗ്രി ഫെലണിയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡെന്റൺ കൗണ്ടി ജയിലിൽ കഴിയുന്ന ഹുവാങ്ങിന് 35,000 ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്.

Information in this article was provided by the Lewisville Police Department..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments