ജോൺസൺ ചെറിയാൻ .
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. സംഘം രാവിലെ 8.45 ഓടെ ഛത്തീസ്ഗഢിൽ എത്തും. അതേസമയം വിഷയത്തിൽ ലോക്സഭയിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
