വെൽഫെയർ പാർട്ടി.
മലപ്പുറം: അസമിൽ മുസ്ലിം ജനസമൂഹത്തെ അന്യായമായി കുടിയൊഴിപ്പിക്കുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നും സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയ എംപിമാർക്ക് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ ഇമെയ്ൽ അയച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഈ വംശഹത്യ പദ്ധതിയുടെ ഭാഗമായ ഏറ്റവും ഭീകരമായ കാഴ്ചയാണ് അസമിൽ നടക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ, സുപ്രിം കോടതി നിർദേശങ്ങളെ ലംഘിക്കുന്ന ഈ നടപടിക്കെതിരെ പാർലിമെൻറിൽ എംപിമാരും അവരുടെ പാർട്ടികളും ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുകയും പാർലമെൻറിലും പുറത്തും എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് മുൻകയ്യെടുക്കണമെന്നും സഫീർഷ എംപിമാരോട് ആവശ്യപ്പെട്ടു.
Contact: Shakir Mongam 96338 38379
