മാര്‍ട്ടിന്‍ വിലങ്ങോലില്‍.
കൊപ്പേൽ (ടെക്സാസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്‌ഥയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍ ഇന്ന് തുടക്കം.
ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
തിരുനാൾ പരിപാടികൾ:
ജൂലൈ 18 വെള്ളി: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (കാർമ്മികൻ: റവ. ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്)
ജൂലൈ 19 ശനി: വൈകുന്നേരം 4:30 മുതൽ ദിവ്യകാരുണ്യആരാധന, 5:30 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് കറ്റേക്കര )
ജൂലൈ 20 ഞായർ: രാവിലെ 7:00 ,9:00, വൈകുന്നേരം 5:00 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ ജോൺസൺ കോവൂർ പുത്തൻപുരക്കൽ, ചാൻസലർ ചിക്കാഗോ രൂപത)
ജൂലൈ 21 തിങ്കൾ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോർജ് പാറയിൽ )
ജൂലൈ 22 ചൊവ്വ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ബിനോയ് ഇല്ലിക്കമുറിയിൽ TOR)
ജൂലൈ 23 ബുധൻ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോബി ജോസഫ് )
ജൂലൈ 24 വ്യാഴം: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് ഫ്രാൻസിസ് TOR)
ജൂലൈ 26 ശനി: വൈകുന്നേരം 4:30 നു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:30 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ. സിബി സെബാസ്റ്റ്യൻ MST). തുടർന്ന് 7:00 മണിക്ക് സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ മെലഡീസ് ക്ലബ് യുഎസ്എ ഒരുക്കുന്ന ഗാനമേളയും, വാർഡ് യുണിറ്റുകൾ സംഘടിപ്പിക്കുന്ന ‘തട്ടുകട’ ഭക്ഷ്യ മേളയും.
ജൂലൈ 27 ഞായർ: വൈകുന്നേരം 5:00 ന് ആഘോഷമായ തിരുനാൾ കുർബാനയിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്‌നേഹവിരുന്നും നടക്കും.
ജൂലൈ 28 തിങ്കളാഴ്ച വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാളിനു സമാപനമാകും. വൈകുന്നേരം 7:00 നു പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയർപ്പണം, നൊവേന, ലദീഞ്ഞ് (റവ. ഫാ. ജിമ്മി എടക്കളത്തൂർ).