ജോൺസൺ ചെറിയാൻ .
മുട്ട ഒരു സമ്പൂർണ്ണ ആഹാരമാണ്. ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ ഒരുമിച്ച് അടങ്ങിയിരിക്കുന്ന ഈ കൊച്ചു വിഭവം ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നോൺ-വെജിറ്റേറിയൻകാർ മാത്രമല്ല, മുട്ട കഴിക്കുന്ന സസ്യാഹാരികളും ഒരുപോലെ ആശ്രയിക്കുന്ന ഈ ഭക്ഷണം പ്രോട്ടീൻ, വിറ്റാമിൻ ഡി, കാൽസ്യം, വിറ്റാമിൻ ബി12, തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായിക്കുന്ന കോളിൻ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ്. മുട്ടയുടെ ഈ ആരോഗ്യഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ അത് എപ്പോൾ, എങ്ങനെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.