വെൽഫെയർ പാർട്ടി.
മലപ്പുറം: മഞ്ചേരിയിൽ ചികിൽസക്ക് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന ജനറൽ ഹോസ്പിറ്റൽ താനൂരിലേക്ക് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി. ദിവസവും ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ഹോസ്പിറ്റൽ അവിടെതന്നെ നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് പ്രശ്‌നത്തിന്റെ യഥാർത്ഥ പരിഹാരം. ഫലത്തിൽ താനൂർ താലുക്ക് ഹോസ്പിറ്റലിന്റെ ബോർഡ് മാറ്റി ജനറൽ ഹോസ്പിറ്റിന്റെ ബോർഡ് വെക്കൽ മാത്രമാണ് ഇതുവഴി നടക്കാൻ പോവുന്നത്. മലപ്പുറത്തെ ജനസംഖ്യ പരിഗണിച്ചാൽ നാല് ജനറൽ ഹോസ്പിറ്റലെങ്കിലും ജില്ലയിൽ ഉണ്ടാവണം. തീരദേശത്തെ ജനങ്ങൾക്ക് ചികിൽസാ സൗകര്യം ഉണ്ടാവണം എന്ന് സർക്കാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെ തീർത്തും പുതിയ ഒരു ജനറൽ ഹോസ്പിറ്റലെങ്കിലും അനുവദിക്കുകയാണ് വേണ്ടത്. അതിന് പകരം ജില്ലയിലെ ജനങ്ങൾക്കുള്ള പരിമിതമായ ചികിൽസാ സൗകര്യം കൂടി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകിയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.
Contact:
ശാക്കിർ മോങ്ങം.
96338 38379
96338 38379