Wednesday, July 16, 2025
HomeAmericaതെരുവിൻറെ മക്കൾ .

തെരുവിൻറെ മക്കൾ .

സണ്ണിമാളിയേക്കൽ.

സാറേ, വീടിന്റെ മുൻപിലുള്ള റോഡിൽ, ഹോട്ടൽ വേസ്റ്റ് കൂട്ടിയിടരുതെന്നും, അതിന് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്നും   അടുത്തുള്ള കടക്കാരോടും മെമ്പറോടും ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
 എന്റെ കുഞ്ഞിനെയാണ് സാറേ ഈ പട്ടികൾ കടിച്ചു കീറി കൊന്നത്. ഒരു അമ്മയുടെ രോദനമാണ്. ആരു കേൾക്കാൻ ആര് കാണാൻ!
ഇനിയെത്ര പേർക്ക് കൂടി പേപ്പട്ടി കടി കിട്ടണം അധികാരവർഗ്ഗം ഒരു തീരുമാനത്തിലെത്താൻ? സാമൂഹിക പ്രവർത്തകൻ ജോസ് മാവേലി, നിയമ പണ്ഡിതന്മാരായ കമാൽ പാഷ, ദേവൻ രാമചന്ദ്രൻ ഇവരൊക്കെ ഇടപെട്ടിട്ടും ഇതിനൊരു അറുതിവരുത്തുവാൻ സാധിക്കാത്തതെന്തെന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ?
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ പ്രതിനിധികൾ.. സുരക്ഷാ കവചത്തിനുള്ളിൽ സുഖമായി യാത്ര ചെയ്യുമ്പോൾ… എന്തേ ഇത് കാണാതെ പോകുന്നു?
 ഇതെല്ലാം നടക്കുന്നത് ജനസംഖ്യ വർദ്ധനവ് കൂടുമെന്ന് ഉത്കണ്ഠപ്പെട്ട് നാം രണ്ട് നമുക്ക് രണ്ട് എന്നു പറഞ്ഞ് ജനസംഖ്യയെ നിയന്ത്രിച്ച നാട്ടിൽ ആണ് നാം ജീവിക്കുന്നത്.
 അടിയന്തരമായി ശാശ്വതമായ ഒരു പരിഹാരത്തിനായി നാമെല്ലാം ഒരു നിമിഷം പോലും വൈകാതെ ഈ പ്രശ്നത്തിന് മുൻകൈയെടുത്തേ പറ്റൂ. “
തെരുവിനൊരു അവകാശി ഉണ്ടെങ്കിൽ ആ അധികാരികൾക്ക് ഈ പ്രശ്നം പരിഹരിക്കുവാൻ സാധിക്കണം.
ആ അമ്മയുടെ രോദനം കാണാതെ പോകരുത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments