Friday, September 5, 2025
HomeAmericaട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം.

ട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം.

സുമോദ് തോമസ് നെല്ലിക്കാല.

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി
ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടി
എത്തിചെർന്നതായി പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ
അറിയിച്ചു. ഓണ സദ്യയുമായി ബന്ധപ്പെട്ടു
പ്രേവർത്തിക്കാനാഗ്രഹിക്കുന്നവർക്കാണ് ഓണക്കോടികൾ സമ്മാനിക്കുക.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു
കുടകീഴിൽ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം
അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര,
വിഭവ സമൃദ്ധമാർന്ന ഓണ സദ്യ, മാവേലിയെ ഹെലികോപ്റ്ററിൽ
എഴുന്നള്ളത്ത്‌, ചെണ്ടമേളം, ഗാനമേള, എന്നിവ കൊണ്ട് മുൻകാലങ്ങളിൽ
ദേശീയ തലത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം
ഓണാഘോഷ പരിപാടികൾ ഇത്തവണ ആഗസ്റ്റ് 23 നു ആണ്
ഫിലാഡൽഫിയയിൽ അരങ്ങേറുക.
സ്പാർക് ഓഫ് കേരളാ എൻറ്റർടൈൻമെൻറ്റിൻറ്റിൻറ്റെ താരങ്ങളും
പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികൾക്ക്
കൊഴുപ്പേറും.
കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893
9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി),
ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623
(ഓണാഘോഷ ചെയർമാൻ), വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341
(പ്രോഗ്രാം കോർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം
പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരളാ ഡേ ചെയർമാൻ)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments