ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി . ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയര്‍പോര്‍ട്ട്കളായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത് . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംമ്പേർസിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുബോൾ 10 മുതൽ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്(15 % അറയ് വൽ ഫ്ലൈറ്റിനും 10 % ഡിപ്പാർച്ചർ ഫ്ലൈറ്റിനും). ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായി ഇങ്ങനെ ധാരണയിൽ ആകുന്നത്.
ഫൊക്കാന പ്രിവിലേജ് കാർഡ് മായി എത്തുമ്പോൾ എയർ പോർട്ടിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുബോൾ ആ വ്യക്തിയുടെ പേര് പാസ്സ്പോർട്ടുമായി മാച്ചു ചെയ്യുമെങ്കിൽ മാത്രമേ എയർപോർട്ട് ആ കാർഡുകൾ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ മെംബേഴ്‌സ് ഉണ്ടെങ്കിൽ അവർക്ക് പ്രേത്യേകം കാർഡുകൾ ആവിശ്യമാണ്. ഫൊക്കാനയുടെ ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ താഴെ കാണുന്ന ഇലട്രോണിക് റെജിസ്ട്രേഷൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യേണ്ടുന്നതാണ്.
ഫൊക്കാന പ്രിവിലേജ് കാർഡിന് $ 5.00 റോളം ചിലവുണ്ടെകിൽ കൂടി ( ഡിസൈൻ , പ്രിന്റിങ്, മെയിലിങ് എന്നീ സർവീസുകൾക്ക് വേണ്ടിയുള്ളതാണ്) ഫൊക്കന രണ്ട് ഡോളർ സർവീസ് ചാർജ് മാത്രമേ ചാർജ് ചെയ്യുന്നുള്ളു .ബാക്കി മുന്ന് ഡോളർ ഫൊക്കാനായാണ് വഹിക്കുന്നത്.
ഇനിമുതൽ കൊച്ചി വഴിയോ ,തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് . വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്‌കൗണ്ട്കൾ കുടിയാകുബോൾ പ്രവാസി യാത്രക്കാർക്ക് വളരെ ലാഭകരവുമാണ്.