Wednesday, July 16, 2025
HomeAmericaവൈവിധ്യമാർന്ന പരിപാടികളോടെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ പിക്നിക് ശ്രദ്ധേയമായി .

വൈവിധ്യമാർന്ന പരിപാടികളോടെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ പിക്നിക് ശ്രദ്ധേയമായി .

ജീമോൻ റാന്നി.

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്‌നിക്ക് കിറ്റി ഹോളോ പാര്‍ക്കില്‍ വെച്ച് നടന്നു. കോട്ടയംകാരുടെ മാത്രമായ പരമ്പരാഗത രീതിയിലുള്ള വിവിധ കലാ പരിപാടികള്‍ പ്രായഭേദമെന്യേ നടത്തുകയുണ്ടായി.

ജൂൺ 14 നു ശനിയാഴ്ച രാവിലെ 9 മണിക്ക് പിക്‌നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്റ് ജോമോന്‍ ഇടയാടി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ബാബു ചാക്കോ  അംഗങ്ങളെ സ്വാഗതം ചെയ്തു.

ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍, പിക്‌നിക്ക് കോര്‍ഡിനേറ്റര്‍ ബിജു പാലയ്ക്കല്‍, സെക്രട്ടറി സജി സൈമന്‍, മാഗ് മുന്‍ പ്രസിഡന്റും ഇലക്ഷന്‍ കമ്മീഷണറുമായ മാര്‍ട്ടിന്‍ ജോണ്‍, മുന്‍ പ്രസിഡന്റ് ജോസ് ജോണ്‍, പിക്‌നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയില്‍, സെബാസ്റ്റിയന്‍ ജോസ്, റ്റോമി പീററര്‍, ചാക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കോട്ടയംകാരുടെ പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങള്‍ പിക്‌നിക്കിന് മാറ്റുകൂട്ടി. പ്രായഭേദമെന്യേ വ്യത്യസ്ത ഗെയിമുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറും വാശിയുമുള്ളതായിരുന്നു.

പിക്‌നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍ നന്ദി രേഖപ്പെടുത്തി. മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 13-ന് മാഗ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വെച്ച് ആദരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments