ജോൺസൺ ചെറിയാൻ .
ഖത്തറിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം. വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നതായും പ്രദേശവാസികള്‍ അറിയിച്ചു. ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ പ്രതികരിച്ചു. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നാണ് നിര്‍ദേശം.