Thursday, July 3, 2025
HomeKeralaസി.പി.എമ്മിൻ്റെത് ധ്രുവീകരണ രാഷ്ട്രീയം .

സി.പി.എമ്മിൻ്റെത് ധ്രുവീകരണ രാഷ്ട്രീയം .

സോളിഡാരിറ്റി.

മക്കരപ്പറമ്പ് : നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയെ പൈശാചികവത്കരിക്കുന്ന പ്രചരണങ്ങൾ നടത്തുന്ന സി.പി.എം നടത്തുന്നത് ധ്രുവീകരണ രാഷ്ട്രീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സി.ടി സുഹൈബ്. ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ പ്രമേയത്തിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വിരുദ്ധ ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് രഷ്ട്രീയ താൽപര്യങ്ങൾക്കായി കേരളത്തെ സംഘ്പരിവാറിന് തീറെഴുതി കൊടുക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഇടത് പക്ഷം പിൻമാറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം മുനീർ മങ്കട അദ്ധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം എ.ടി ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം ഏരിയ വൈസ് പ്രസിഡന്റ് ഇ.സി സൗദ, എസ്‌.ഐ.ഒ ഏരിയ സെക്രട്ടേറിയറ്റ് അംഗം അൻസിൽ കടുങ്ങൂത്ത്, ജി.ഐ.ഒ ഏരിയ സെക്രട്ടറി അമീന സഫ് വ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി സമാപന ഭാഷണം നിർവഹിച്ചു. ബാസിൽ വടക്കാങ്ങര ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതവും ജോ. സെക്രട്ടറി പി.ടി അബ്ദുൽ ജാബിർ നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷൻ: ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments