Sunday, July 20, 2025
HomeAmerica2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.

2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ.

2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.

നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ വർഷത്തെ ഫൊക്കാന സാഹിത്യ പുരസ്കാരം.10001 രുപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ് .ഓഗസ്റ്റ് രണ്ടിന് കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ 2025 ജൂലായ് അഞ്ചിനു മുൻപ്‌ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്  എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

കെ .വി .മോഹൻകുമാർ ഐ എ എസ്‌ (റിട്ടയേർഡ് ) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ ആയി നാലംഗ കമ്മിറ്റി ആയിരിക്കും പാനലിൽ ഉള്ളത്.

ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,സോപാനം ,നവമി ഗാർഡൻസ് ,തിരുവനന്തപുരം -695017.ഫോൺ : ‪+91 6282622095‬.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments