ജോൺസൺ ചെറിയാൻ .
ഡൽഹി ദയാൽപുരിൽ ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നൗഷാദിനെയാണ് ഡൽഹിയിലെ സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടാണ് പ്രതി പിടിയിലായത്. പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.