ജീമോൻ റാന്നി.
ലീഗ് സിറ്റി, ടെക്സാസ് : ഭൂരഹിത൪ക്ക് സൗജന്യ ഭവന പദ്ധതികൾ ആവിഷ്കരിച്ച് ലീഗ് സിറ്റി മലയാളി സമാജം.
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക് വീടുകൾ വെച്ചുനൽകുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലേ, ഓർമ്മ വില്ലേജിലായിരിക്കും ആദ്യ ഭവനം നിർമിച്ചു നല്കുന്നത് എന്ന് സംഘടനാ സെക്രട്ടറി ഡോ.രാജ്കുമാർ മേനോൻ അറിയിച്ചു. ഇതിനുള്ള ആദ്യഘട്ട തുക ഓഗസ്റ്റ് 23, 2025 ന് ഓർമ വില്ലെജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറർ രാജൻകുഞ്ഞു ഗീവർഗ്ഗിസും അറിയിച്ചു. ധനശേഖരണം, സന്മനസ്സുള്ള അംഗങ്ങളിൽ നിന്നും മറ്റു സ്പോൺസേഴ്‌സിൽ നിന്നും കണ്ടെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിർമാണത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് സ്ഥലം സന്ദർശിക്കും.
എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ്, ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ ചികിത്സാ സഹായത്തിനെന്നപോലെ, കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്ത് , സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.