Tuesday, May 13, 2025
HomeKeralaആലിയ അറബിക് കോളേജിൽ "സിറാത്ത്" അവധിക്കാല പഠന ക്യാമ്പ് മെയ് 5 മുതൽ .

ആലിയ അറബിക് കോളേജിൽ “സിറാത്ത്” അവധിക്കാല പഠന ക്യാമ്പ് മെയ് 5 മുതൽ .

സൽമാനുൽ ഫാരിസ്.

കാസർഗോഡ് :”സർഗാത്മക വിദ്യാർഥിത്വം നന്മയുടെ വഴികാട്ടാൻ” എന്ന പ്രമേയത്തിൽ 9.,10 ,+1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പരവനടുക്കം ആലിയ അറബിക് കോളേജിൽ മെയ് 5 മുതൽ 8 വരെ “സിറാത്ത്” എന്ന പേരിൽ അവധിക്കാല റെസിഡെൻഷ്യൽ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ക്യാമ്പിൽ ഇസ്ലാമിക അനുബന്ധ പഠന ക്ലാസ്സുകളും,വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള അഭിമുഖവും ,വിവിധ വിനോദ വിജ്ഞാന സെഷനുകളും,കലാ- കായിക മത്സരവും, പഠനയാത്രയും നടക്കും. ജി.കെ എടത്തനാട്ടുകര, മിസ്ഹബ് ഷിബിലി,മുബഷിറ എം, മുഹമ്മദ് ഷംസീർ ,സഈദ് ഉമർ ,അഫീദ അഹമ്മദ് ,അഡ്വ മുബഷിർ, നിസ്താർ കീഴുപറമ്പ് ,സലാം ഓമശ്ശേരി ,അബ്ദു റഹീം, മുഹമ്മദ് ഇഖ്ബാൽ ,സൽമാനുൽ ഫാരിസ് ടി കെ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം സൽകും . ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 90611 23422,73561 74834 നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments