Saturday, May 24, 2025
HomeAmericaടൊറോന്റോയിൽ അന്തരിച്ച സി എം തോമസിന്റെ പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.

ടൊറോന്റോയിൽ അന്തരിച്ച സി എം തോമസിന്റെ പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.

ജീമോൻ റാന്നി.

ടൊറോന്റോ, കാനഡ:  ഏപ്രിൽ 25 നു ടോറോന്റോയിൽ അന്തരിച്ച കീക്കൊഴുർ  ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ  സി.എം.തോമസിന്റെ  (കുഞ്ഞൂഞ്ഞു – 95 വയസ്സ് ) പൊതുദര്ശനവും ശുശ്രൂഷകളും മെയ് 2 നു വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും നടത്തപ്പെടും  ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ് .
1956  ൽ ഗുജറാത്തിലെ ആനന്ദിൽ നിന്നും ഫിസിയോതെറാപ്പിയിൽ ഉന്നത ബിരുദം  എടുത്ത പരേതൻ മദ്രാസ് വെല്ലൂർ സിഎംസിയിൽ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957 ൽ ഡൽഹിയിൽ എത്തി സഫ്ദർജങ് ഹോസ്പിറ്റലിലും പിന്നീട് ഓൾ ഇന്ത്യ ഇന്സ്ടിട്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഡൽഹിയിലെ അറിയപെടുന്ന ഫിസിയോ തെറാപ്പിസ്‌റ്റായി മാറിക്കഴിഞ്ഞ തോമസ് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെയും, മുൻ പ്രധാനമന്ത്രിമാരായിരുന്ന പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി എന്നിവരുടെ പേർസണൽ ഫിസിയോതെറാപ്പിസ്റ്റുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

1970 ൽ കാനഡയിൽ എത്തി ചേർന്ന തോമസ് പാരി സൗണ്ട് ഡിസ്ട്രികട് ജനറൽ ഹോസ്പിറ്റലിലും സൗത്ത് വാട്ടർലൂ മെമ്മോറിയൽ ഹോസ്പിറ്റൽ (കേംബ്രിഡ്ജ് മെമ്മോറിയൽ ഹോസ്പിറ്റൽ) ഫിസിയോതെറാപ്പി ഡിപ്പാർട്ടമെന്റ് മേധാവിയായി പ്രവർത്തിച്ചു 1995 ൽ വിരമിച്ചു. ‘പിതാജി’ എന്ന പേരിൽ അറിയപ്പെട്ട  സി.എം തോമസ് കനേഡിയൻ മാർത്തോമാ ഇടവകയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ളതോടൊപ്പം തന്നെ  ഇടവകയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.

മക്കൾ: അരുൺ തോമസ്, അഞ്ജന തോമസ്
മരുമക്കൾ:: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്
കൊച്ചു മക്കൾ : ആൻഡ്രൂ, ഡേൻ, ഹാനാ

സഹോദരങ്ങൾ: പരേതനായ ജോർജ് മാത്യു, അന്നമ്മ ഫിലിപ്സ് (ഹൂസ്റ്റൺ) പരേതയായ
മറിയാമ്മ മാത്യു, സി.എം മാത്യു (ബേബി – ഹൂസ്റ്റൺ), മാത്യു സി ശാമുവേൽ (കുഞ്ഞുമോൻ – ടൊറോന്റോ), എബ്രഹാം മാത്യു (ജോയ് – ഹൂസ്റ്റൺ)

പൊതുദര്ശനവും ശുശ്രൂഷയും –  മെയ് 2 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9 വരെ കനേഡിയൻ മാർത്തോമാ ചർച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada)

സംസ്കാരശുശ്രൂഷ: മെയ് 3 നു ശനിയാഴ്ച രാവിലെ 9 മണിക്ക് കനേഡിയൻ മാർത്തോമാ ചർച്ചിൽ. ശുശ്രൂഷകൾക്ക് ശേഷം  Christ the King Catholic Cemetery )7770 Steeles Ave E, Markham, ON L6B 1A8, Canada)

വെള്ളി ശനി ദിവസങ്ങളിലെ ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

Live Stream Visitation (Fri. May 2): https://youtube.com/live/xp29GbTjlzQ?feature=share

Live Stream Funeral (Sat. May 3): https://youtube.com/live/2pg-Y8KZKBI?feature=share

കൂടുതൽ വിവരങ്ങൾക്ക്

മാത്യു സി ശാമുവേൽ (ടൊറോന്റോ) – 416 230 9800
അരുൺ തോമസ് (ടൊറോന്റോ) – 647 530 2450

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments