Wednesday, May 14, 2025
HomeNew Yorkചിക്കാഗോ, ന്യൂജേഴ്സി മാർത്തോമ്മ പള്ളികൾക്ക് മികച്ച വെജിറ്റബിൾ ഗാർഡനുള്ള മാർത്തോമ്മ ഭദ്രാസന അവാർഡ്.

ചിക്കാഗോ, ന്യൂജേഴ്സി മാർത്തോമ്മ പള്ളികൾക്ക് മികച്ച വെജിറ്റബിൾ ഗാർഡനുള്ള മാർത്തോമ്മ ഭദ്രാസന അവാർഡ്.

ഭദ്രാസന മീഡിയ കമ്മിറ്റി.

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡിൽ 2024 വർഷത്തെ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടത്തിന് ചിക്കാഗോ മാർത്തോമ്മ ഇടവകയും, പാഴ്സനേജ് തലത്തിലുള്ള മികച്ച തോട്ടത്തിന് ന്യൂജേഴ്സി മാർത്തോമ്മ ഇടവകയുടെ (റാൻഡോൾഫ് ) പാഴ്സനേജും കരസ്ഥമാക്കി.

മെയ്‌ മാസം 16,17 തിയതികളിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വെച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് അവാർഡ് ലഭിച്ച ഇടവകളെ ആദരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, പരിസ്ഥിതി കമ്മീഷൻ കൺവീനറുന്മാരായ ജോർജ് ശാമൂവേൽ, ഷാജി എസ്.രാമപുരം എന്നിവർ അറിയിച്ചു.

പാഴ്സനേജ് തലത്തിലുള്ള മികച്ച പച്ചക്കറി തോട്ടത്തിന് അർഹരായ ന്യൂജേഴ്സി മാർത്തോമ്മ ഇടവകയുടെ വികാരി റവ.മാത്യു വർഗീസും കുടുംബവും പാഴ്സനേജ് പരിസരത്ത് നട്ട് വിളയിപ്പിച്ചെടുത്ത വെണ്ട,പടവലം, പാവൽ, കുമ്പളം, പയർ തുടങ്ങി വിവിധയിനം നാടൻ പച്ചക്കറി കൃഷി വിളകൾ തങ്ങളുടെ അധ്വാനത്തിന്റെ ഒരു സാക്ഷ്യപത്രം കൂടിയാണ്.

ചിക്കാഗോ മാർത്തോമ്മ ഇടവക വികാരിന്മാരായ റവ.ഡോ.എബി എം.തോമസ് തരകൻ, റവ.ബിജു. വൈ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി തോട്ടത്തിനാണ് മികച്ച ഇടവക തലത്തിലുള്ള അവാർഡിന് അർഹത ലഭിച്ചത്.

2023 ൽ ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ അവാർഡ് ആ വർഷം നേടിയത് യഥാക്രമം വാഷിംഗ്‌ടൻ മാർത്തോമ്മ ഇടവകയും, സെന്റ്. ലൂയിസ് മാർത്തോമ്മ പാഴ്സനേജുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments