Tuesday, May 13, 2025
HomeAmericaമാർപാപ്പയുടെ പാവന സ്മരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു.

മാർപാപ്പയുടെ പാവന സ്മരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു.

പി പി ചെറിയാൻ.

ഡിട്രോയിറ്റ്:കാലം ചെയ്ത്  സ്വർഗാരൂഢനായ ഫ്രാൻസിസ് മാർപാപ്പയുടെ പാവന  സ്മരണക്കു മുന്പിൽ ഇന്‍റർനാഷണൽ പ്രയർലെെൻ ആദരാഞ്ജലികൾ അർപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഐ പി എൽ ഏപ്രിൽ  21  ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 571-മത് സമ്മേളനത്തിൽ ഐ പി എൽ ഡയറക്ടർ സി വി സാമുവേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡോ.പി.പി. ചാക്കോ,വാഷിംഗ്ടൺ ഡിസി പ്രാരംഭ പ്രാർത്ഥന നടത്തി.ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണക്കു മുന്പിൽ നമ്ര ശിരസ്കരായി ഒരു നിമിഷം മൗനാചരണം നടത്തിയതിനു ശേഷമാണ്  സമ്മേളനം ആരംഭിച്ചത്.

140 കോടിയിലധികം ആഗോള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ പിതാവ്,വലിയ ഇടയൻ, ലോകത്തിലെ ല്ലാവരെയും ഒന്നായി കാണുന്ന,ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന,വലിയ ഇടയനായിരുന്നു മാർപാപ്പ. 2013 മാർച്ച് 13നു ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപാപ്പ പദവിയിലെത്തിയ ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ്.മാർപാപ്പയുടെ രോഗ സൗഖ്യത്തിനായി കഴിഞ്ഞ ചില  മാസങ്ങളായി  പ്രാർത്ഥിച്ചുവെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു.സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ ഐ പി എൽ കുടുംബം  വളരെയധികം വേദനിക്കുന്നതായും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി അദ്ദേഹത്തെ ഓർമ്മിക്കുന്നതായും  സി വി എസ്‌ കൂട്ടിച്ചേർത്തു

“ചെറുപ്പം മുതലേ, കർത്താവായ ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവർക്ക്, പ്രത്യാശയുടെ ഒരു ചൈതന്യം അദ്ദേഹം ജ്വലിപ്പിച്ചു,” സി വി എസ്‌ കൂട്ടിച്ചേർത്തു.

തുടർന്ന് മുഖ്യാതിഥി സാം മൈക്കിളിനെ വചന പ്രഘോഷണത്തിനായി ക്ഷണിക്കുകയും  എല്ലാവര്ക്കും  സ്വാഗതം ആശംസിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ  ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി  എൽ അംഗങ്ങളെ അനുമോദിക്കുകയുംആശംസകൾ നേരുകയും  ചെയ്തു

മിസ്റ്റർ എബ്രഹാം കെ. ഇടിക്കുള .ഹ്യൂസ്റ്റൺ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം  നൽകി..മിസ്റ്റർ ജോൺ പി. മാത്യു (അമ്പോട്ടി) ഡാളസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഡോ. ഫിലിപ്പ് യോഹന്നാൻറെ (ന്യൂയോർക് )സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.  മിസ്റ്റർ ടി. എ. മാത്യു, ഹ്യൂസ്റ്റൺ നന്ദി പറഞ്ഞു ഷിജു ജോർജ് ഹ്യൂസ്റ്റൺ, ജോസഫ് ടി. ജോർജ് (രാജു), ഹ്യൂസ്റ്റൺ സാങ്കേതിക പിന്തുണ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments