Tuesday, May 13, 2025
HomeKeralaപരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം.

പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം.

ജോൺസൺ ചെറിയാൻ .

ഇടുക്കി പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥ ലംഘിച്ചെന്ന് റവന്യൂ വകുപ്പ്. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടി. കൈവശഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആയിരത്തിലധികം പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. അന്വേഷണത്തിന്റെ ആദ്യഘട്ടം അടുത്തമാസം അഞ്ചിന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി പറഞ്ഞു. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം മെയ് അഞ്ചിന് പൂര്‍ത്തിയാക്കും. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ്, പരുന്തുംപാറയില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചത് പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments