Monday, April 21, 2025
HomeKeralaമക്കരപ്പറമ്പ് - കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു .

മക്കരപ്പറമ്പ് – കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു .

റബീ ഹുസൈൻ തങ്ങൾ.

മക്കരപ്പറമ്പ്: വടക്കാങ്ങരയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കെ വി മുഹമ്മദലി മാസ്റ്ററുടെ സഹധർമിണി കരുവാട്ടിൽ സൈനബ ഹജ്ജുമ്മ ദാനമായി നൽകിയ സ്ഥലത്ത് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മങ്കട മണ്ഡലം എം.എൽ.എയുടെ ആസ്തി ഫണ്ടും ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ഫണ്ടും  ഉപയോഗപ്പെടുത്തി നിർമ്മിച്ച വടക്കാങ്ങര ആലുംകുന്ന് കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ.എൻ ഷിബിലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ സ്വാഗതം പറഞ്ഞു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹ്റാബി കാവുങ്ങൽ, വി ഖമറുന്നീസ, കെ ജാബിർ, ഉസ്മാൻ മാസ്റ്റർ, സക്കീർ കരുവാട്ടിൽ, കെ.വി നദീർ മാസ്റ്റർ, വി ശരീഫ്, ടി ഷംസുദ്ദീൻ, സി.കെ സുധീർ, സി.പി സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു. മൈമൂന ടീച്ചർ നന്ദി പറഞ്ഞു.
മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.പി പ്രവീൺ, മങ്കട ബ്ലോക്ക് പഞ്ചായത്ത്, മക്കരപ്പറമ്പ്ഗ്രാ മപഞ്ചായത്ത് ജന പ്രതിനിധികളായ ടി.കെ ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, ഗഫൂർ ചോലക്കൽ, റമീസ ടീച്ചർ, റുമൈസ കളത്തിങ്ങൽ, സുന്ദരൻ പറമ്പാടത്ത്, സാബിറ കുഴിയേങ്ങൽ, സുഹ്റ കുഴിയേങ്ങൽ, സി.ഡി.എസ് ചെയർപേർസൺ അനിത മേലേപിലാക്കാട്, റസിയ പാലക്കൽ, ജമീല എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ കുട്ടികളും സ്ത്രീകളുമടക്കം വൻ ജനാവലി പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ : വടക്കാങ്ങര ആലുംകുന്ന് കെ വി മുഹമ്മദലി മാസ്റ്റർ സ്മാരക അങ്കണവാടി മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments