വെൽഫെയർ പാർട്ടി.
തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ സമീപനം തിരുത്തുകയും അടിസ്ഥാന ജനവിഭാങ്ങളുടെ സാമൂഹിക – രാഷ്ട്രീയ പ്രതിനിധാങ്ങളെയും കീഴാളപക്ഷത്ത് നിന്നുള്ള ഉണർവുകളെയും ഉൾകൊള്ളാനും, അവരുടെ ശബ്ദം പൊതുസമൂഹത്തിൽ എത്തിക്കാനുള്ള വിശാലത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾ കാണിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ മീഡിയ ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന മീഡിയ കോഡിനേറ്റർ ആദിൽ അബ്ദുൽ റഹീം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മലപ്പുറം, തിരൂർ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാരായ അഷ്‌റഫ് വൈലത്തൂർ, ജംഷീൽ അബൂബക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീന അന്നാര, സൈതാലി വലമ്പൂർ, ശറഫുദ്ധീൻ കൊളാടി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.