ഫ്രറ്റേണിറ്റി.
പാലക്കാട്: പാലക്കാട് നഗരസഭ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകാനുള്ള ശ്രമം
സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ് അഭിപ്രായപെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ തീവ്രവാദ
സംഘടനയായ ആർ എസ് എസ് ന്റെ സ്ഥാപകനായ ഹെഡ്ഗേവറിന്റെ പേര് നൽകാനുള്ള പാലക്കാട് നഗരസഭയുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്.
ഭരണഘടനാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഹിന്ദുത്വ വാദിയായ ഒരു നേതാവിന്റെ പേര് നൽകൽ സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനും, ജനാധിപത്യ വിരോധികളെ മഹാന്മാരായി ചിത്രീകരിക്കാനും, ചരിത്രം വളച്ചൊടിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്.
പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ, നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം ആർ എസ് എസ് – ഹിന്ദുത്വ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തുടർന്നും ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നു ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, അഭിപ്രായപെട്ടു.