Monday, May 12, 2025
HomeKeralaവഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക : ടീൻ ഇന്ത്യ പ്രതിഷേധ ചത്വരം.

വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക : ടീൻ ഇന്ത്യ പ്രതിഷേധ ചത്വരം.

സൽമാനുൽ ഫാരിസ് ടിക് .

പാലക്കാട്‌ :വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടു ടീൻ ഇന്ത്യ സംസ്ഥാന ഘടകം പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. പാലക്കാട്‌ മൗണ്ട് സീന സ്കൂളിൽ വെച്ച് നടന്ന പ്രതിഷേധ ചത്വരത്തിൽ നൂറുകണക്കിന് കൗമാരക്കാർ അണിനിരന്നു.
 രാജ്യത്ത് മതസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള അക്രമമാണ് വഖ്ഫ് ഭേദഗതി നിയമമെന്നും ഇത് അങ്ങേയറ്റം വിവേചനാത്മകമാണ് ചത്വരം ഉദ്ഘാടനം ചെയ്തു ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ ജലീൽ മോങ്ങം അഭിപ്രായപ്പെട്ടു.
പ്രതിഷേധ സംഗമത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ ജെന്ന ഫാത്തിമ , അമ്മാർ ഫൈസൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ചേരിയം, ജലീൽ തൃശൂർ, ഹാഫിസ് നെന്മാറ, ആയിഷ നെഫ്ഹ തുടങ്ങിയവർ പ്രതിഷേധ ചത്വരത്തിന് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ :
വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടു ടീൻ ഇന്ത്യ സംസ്ഥാന ഘടകം പാലക്കാട്‌ മൗണ്ട് സീന സ്കൂളിൽ സംഘടിപ്പിച്ച പ്രതിഷേധ ചത്വരം .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments