വെൽഫെയർ പാർട്ടി.
മലപ്പുറം: ജില്ലയെ കുറിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വംശീയ പ്രസ്താവനയെ ഏറ്റുപിടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. മലപ്പുറത്തിന്റെ സഹോദര്യത്തിനും സഹവർത്തിത്വത്തിനും ബിജെപി നേതാക്കളുടെ ഗുഡ് സർട്ടി ഫിക്കറ്റ് കിട്ടേണ്ട ഗതികേടില്ലെന്നും നട്ടാൽ കുരുക്കാത്ത കളവ് പ്രചരിപ്പിക്കുന്ന സുരേന്ദ്രനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെവി സഫീർഷ പറഞ്ഞു.