അജ്മൽ തോട്ടോളി .
ചട്ടിപ്പറമ്പ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി അഭിപ്രായപ്പെട്ടു.ചട്ടിപ്പറമ്പ അങ്ങാടിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ്ദാക്കുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.
മാർച്ച് വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് വി അധ്യക്ഷത വഹിച്ചു, ചെറുകുളമ്പ യൂണിറ്റ് പ്രസിഡന്റ് നാസർ യൂ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം ബഷീർ കെ കെ അങ്ങാടി നന്ദിയും, മുഹമ്മദ് അലി മാസ്റ്റർ, കുഞ്ഞലവി കെ, നദീം യൂ, മുനീറ ടി എന്നിവർ നേതൃത്വം നൽകി.