ജോൺസൺ ചെറിയാൻ .
ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളർച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) എണ്ണം കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം.ഈ അവസ്ഥ ക്ഷീണം, ബലക്കുറവ് ,തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അയണിന്റെ കുറവും രോഗാവസ്ഥയുടെ മറ്റൊരു കാരണമാണ്.