Thursday, April 3, 2025
HomeAmericaപെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വൻ വിജയമായി.

പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വൻ വിജയമായി.

ജീമോൻ റാന്നി.

ഹൂസ്റ്റൺ: സെയിന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വൻ വിജയമായി. ഫാ. വർഗീസ്‌ ജോർജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേൽനോട്ടത്തിൽ പള്ളിയങ്കണത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് തുടങ്ങിയ രക്തദാനം ഉച്ചകഴിഞ്ഞു മൂന്നുമണിവരെ തുടർന്നു. സ്ത്രീകളും യുവജനങ്ങളും അടക്കം നിരവധി ആളുകൾ ഈ യജ്ഞത്തിൽ പങ്കുചേർന്നു. രക്തദാതാക്കൾക്കും വോളന്റിയേഴ്‌സിനും വേണ്ടി ലേഡീസ് ഫോറം അംഗങ്ങൾ തത്സമയം ഭക്ഷണം ഉണ്ടാക്കി വിതരണവും ചെയ്തു. പരിപാടികൾക്ക് ഫാ.ബിനീഷ്, ലേഡീസ് ഫോറം പ്രസിഡന്റ് സിഞ്ചു ജേക്കബ്, വൈസ് പ്രസിഡന്റ് മഞ്ജു സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിൻസി അജി, ജെൻസി പോൾ , സ്മിതാ മോൻസി, സിജി ജോൺസൺ എന്നിവർ നേതൃത്വം നൽകി.

ഐപിസിഎൻഎ സെക്രട്ടറി മോട്ടി മാത്യു അറിയിച്ചതാണിത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments