Wednesday, March 19, 2025
HomeAmericaഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഹൂസ്റ്റണിൽ: ട്രിനിറ്റി ദേവാലയത്തിൽ ആദ്യകുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും.

ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഹൂസ്റ്റണിൽ: ട്രിനിറ്റി ദേവാലയത്തിൽ ആദ്യകുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും.

ജീമോൻ റാന്നി.

ഹൂസ്റ്റൺ: മാർത്തോമാ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ട ശേഷം ചെയ്യപ്പെട്ട  ശേഷം  ആദ്യമായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന മലങ്കര മാർത്തോമാ സുറിയാനി iസഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്തയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി. മെയ് 11 നു പെയർലാണ്ടിലുള്ള ട്രിനിറ്റി മാർത്തോമാ പാർസനേജിൽ വച്ച് ഇടവക ഭാരവാഹികളും കൈസ്ഥാനസമിതി അംഗ ങ്ങളും ചേർന്ന് തിരുമേനിയെ സ്വീകരിച്ചു.

മെയ് 16 നു ഞായറാഴ്ച രാവിലെ 8:30 ന് വിശുദ്ധ കുർബാനയ്ക്ക് തിരുമേനി മുഖ്യകാർമികത്വം വഹിയ്ക്കും. ആരാധനയോടനുബന്ധിച്ചു 10 കുട്ടികൾ അഭിവന്ദ്യ തിരുമേനിയിൽ  നിന്നും ആദ്യ കുര്ബാന സ്വീകരിക്കും.വികാരി റവ  സാം കെ ഈശോ അസിസ്റ്റൻറ് വികാരി റവ ജീവൻ ജോൺ. റവ. ഉമ്മൻ ശാമുവേൽ എന്നിവർ സഹ കാർമികത്വം വഹിക്കും

ഇപ്പോഴുള്ള ദേവാലയത്തോടു ചേർന്ന്  നിർമിക്കുന്ന പുതിയ ബിൽഡിംഗ് പ്രോജക്ടിന്റെ ശിലാസ്ഥാപന കർമ്മവും തിരുമേനി നിർവഹിക്കും

ട്രിനിറ്റി ഇടവകയുടെ വലിയ നോമ്പ്നോട് അനുബന്ധിച്ച് നടന്ന സന്ധ്യാനമസ്കാര ശുശ്രൂഷകൾക്കും തിരുമേനി നേത്രത്വം നൽകി വരുന്നു.മെയ് 14 നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റൺ സെൻറ് തോമസ് മാർത്തോമാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇമ്മാനുവൽ മാർത്തോമ്മ ദേവാലയത്തിലും വിശുദ്ധ കുർബാന ശുശ്രൂഷകൾക്ക്  തിരുമേനി നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments