Sunday, May 25, 2025
HomeAmericaമാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & കാരംസ് ടൂർണമെന്റ് വൻ വിജയമായി.

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & കാരംസ് ടൂർണമെന്റ് വൻ വിജയമായി.

റോജീഷ് സാം സാമൂവൽ.

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് ശനിയാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ  മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & കാരംസ് ടൂർണമെന്റ്  വൻ വിജയമായി.

സ്പോർട്ട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & കാരംസ് ടൂർണമെന്റിൽ, ‘ചെസ്സ് ജൂനിയർ’ വിഭാഗത്തിൽ  ഒന്നാം സമ്മാനം: ഋത്വിക് (പെൻസിൽവേനിയ),  രണ്ടാം സമ്മാനം:  ഗബ്രിയേൽ (ന്യൂജേഴ്‌സി) എന്നിവരും, ‘ചെസ്സ് സീനിയർ’  വിഭാഗത്തിൽ  ഒന്നാം സമ്മാനം:   ജൂലിയസ് മാളിയേക്കൽ (ഫിലഡൽഫിയാ),  രണ്ടാം സമ്മാനം: ജോയൽ വർഗീസ് (ന്യൂജേഴ്‌സി)  എന്നിവരും നേടി.

കാരംസ് ടൂർണമെന്റിൽ  ഒന്നാം സ്ഥാനം: ഫിലഡൽഫിയായിൽ നിന്നുള്ളവരായ  ആശിഷ് & സിബി ടീമും,  രണ്ടാം  സ്ഥാനം:  ഡാൻ & ലിബു ടീമും,  മൂന്നാം സ്ഥാനം:    പെൻസിൽവേനിയായിൽനിന്നുള്ള സുനിൽ  & രഞ്ജിത് ടീമും കരസ്ഥമാക്കി .

ബുദ്ധിയും, ചടുലതയും, ഭാഗ്യവും ഒത്തുചേർന്ന  വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം ഒൻപത്  ടീമുകൾ  പങ്കടുത്തു. മത്സരത്തിന് ശേഷം മാപ്പ് ബിൽഡിംഗിൽ ചേർന്ന അനുമോദന യോഗത്തിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.

ഈ രണ്ടു മത്സരങ്ങളും വൻ വിജയമായത്  സ്പോർട്ട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പിന്റെ  നേതൃത്വപാടവത്തിന്റെ അംഗീകാരമായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ വിലയിരുത്തി.

പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ജനറൽ സെക്രട്ടറി ലിജോ ജോർജ്ജ്, ട്രഷറാർ ജോസഫ് കുരുവിള (സാജൻ), എന്നിവരെക്കൂടാതെ, മുഴുവൻ കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഈ പ്രോഗ്രാം വൻ വിജയമാക്കിത്തീർക്കുവാൻ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ കമ്മറ്റി മെമ്പേഴ്സിനും, അഭ്യുദയകാംക്ഷികൾക്കും, സ്പോണ്സർമാർക്കും  സ്പോർട്ട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments