ജോൺസൺ ചെറിയാൻ .
മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.